Uncategorized
ഖിഫ് ഫൈനല്‍: അല്‍ അഹ് ലി സ്റ്റേഡിയത്തില്‍

ദോഹ. ഖിഫ് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരം ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അല്‍ അഹ് ലി സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച് നടക്കും. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും ഫ്രണ്ട്സ് ഓഫ് കോഴിക്കോടും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ കഴിഞ്ഞ വര്‍ഷത്തെ ചമ്പ്യന്മാരായ കെഎംസിസി മലപ്പുറത്തെ തോല്പിച്ചു കൊണ്ടാണ് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഫൈനലില്‍ എത്തിയത്. കെഎംസിസി പാലക്കാടിനെയാണ് തൃശൂര്‍ ജില്ലാ സൗഹൃദ വേദി സെമിയില്‍ പരാജയപ്പെടുത്തിയത്. ദോഹയിലെ വിവിധ കലാകായിക അക്കാദമികളിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന കായിക പ്രകടനങ്ങളും സമാപന പരിപാടിയുടെ ഭാഗമായി ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.