Archived Articles

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകള്‍

ദോഹ. ഫിഫ ലോകകപ്പിന് മുന്നോടിയായി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകള്‍ . റേഡിയോ മലയാളം 98.6, റേഡിയോ സുനോ, റേഡിയോ ഒലീവ്, റേഡിയോ മിര്‍ച്ചി എന്നിവരാണ് വ്യത്യസ്ത ചടങ്ങുകളിലായി ഡയറക്ടറി ഏറ്റുവാങ്ങുകയും ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തത്.


ഒലീവ് സുനോ നെറ്റ് വര്‍ക്കില്‍ നടന്ന ചടങ്ങില്‍ കോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണകുമാര്‍, പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ആര്‍.ജെ. നിസ, ആര്‍.ജെ.. പ്രിയങ്ക എന്നിവര്‍ നേതൃത്വം നല്‍കി.

 


റേഡിയോ മിര്‍ച്ചിയില്‍ ബിസിനസ് ഡയറക്ടര്‍ അരുണ്‍ ലക്ഷമണ, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ സോണി, സെയില്‍സ് കണ്‍സല്‍ട്ടന്റ് ഹര്‍വിന്ദര്‍ കൗര്‍, ആര്‍.ജെ.കളായ അന്‍ഷിു ജൈന്‍, ഗൗരവ് എന്നിവര്‍ സംബന്ധിച്ചു.

റേഡിയോ മലയാളം ബിസിനസ് പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഡയറക്ടറി ഏറ്റുവാങ്ങിയത്. റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ ചടങ്ങിന് നേതൃത്വം നല്‍കി . കേരള എന്‍ട്രപ്രണേര്‍സ് ക്ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കലിന് ഡയറക്ടറിയുടെ കോപ്പി നല്‍കി ബി.എന്‍.ഐ. ഖത്തര്‍ നാഷണല്‍ ഡയറക്ടര്‍ പി. മുഹമ്മദ് ഷബീബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.ബി.പി.സി. പ്രസിഡണ്ട് ജാഫര്‍ സാദിഖ്, കെ.ബി.എഫ്. പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.സി.ബി.എഫ്. ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ലോകകേരളസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!