കേരള മാപ്പിളകലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ അഡ്വക്കേറ്റ് ജാഫര്‍ ഖാന്‍ കേച്ചേരിയെ ആദരിച്ചു
ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാപ്പിള കലാ അക്കാദമി രക്ഷാധികാരി കൂടിയായ അഡ്വക്കേറ്റ് ജാഫര്‍ ഖാന്‍ കേച്ചേരിയെ കേരള മാപ്പിളകലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ ആദരിച്ചു. ഐ.സി.ബി.എഫ്. കാഞ്ചാനി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല, സെമിനൗഫല്‍, പ്രധുഷ്, സദീര്‍ അലീ തിരൂര്‍, നൗഫല്‍ ഉസ്മാന്‍ കേച്ചേരി, റിയാസ് എന്നിവര്‍ സംബന്ധിച്ചു.
കേരളീയ നാടന്‍ കലകളെ കോര്‍ത്തിണക്കിക്കൊണ്ട് മെയ് മാസം വലിയൊരു പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
