Uncategorized

കോവിഡ് വാക്‌സിന്‍ പ്രായ പരിധി കുറച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതായി വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ ബയാത്ത് പറഞ്ഞു. ഇനി മുതല്‍ സ്വദേശികള്‍ക്ക് വാക്‌സിനെടുക്കാന്‍ പ്രായ പരിധി ബാധകമല്ല.

എന്നാല്‍ വിദേശികള്‍ക്ക് 50 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കുമാണ് മുന്‍ഗണന.

എല്ലാവരും വാക്‌സിനേഷനായി മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണനയനുസരിച്ച് വാക്‌സിന്‍ ലഭിക്കും.
താമസിയാതെ എല്ലാവര്‍ക്കും വാക്‌സിനേഷനുള്ള പ്രായപരിധി കുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!