
ഇന്ത്യന്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ ഭക്ഷ്യ ലബോറട്ടറികളില്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ അനുസരിച്ച് ഇറക്കുമതി ചെയ്ത ചില അളവില്‍ സൂക്ഷ്മാണുക്കള്‍ കലര്‍ന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പുതിയതും ശീതീകരിച്ചതുമായ ഇന്ത്യന്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെയാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, ലഭ്യമായ എല്ലാ ഇന്ത്യന്‍ ചെമ്മീനുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പുതിയതും ശീതീകരിച്ചതുമായ ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങിയവര്‍ അത് കഴിക്കരുതെന്നും അത് വാങ്ങിയ ഔട്ട്ലെറ്റുകളിലേക്ക് തിരികെ നല്‍കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
ഇത് കഴിക്കുകയും ഗ്യാസ്‌ട്രോ-ഇന്റസ്‌റ്റൈനല്‍ അണുബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നവര്‍ അടിയന്തിരമായി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.