
Archived Articles
സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ കുവാഖ് അനുശോചിച്ചു
ദോഹ : കോണ്‍ഗ്രസ്സ് നേതാവ് സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു.
ആദര്‍ശ രാഷ്ട്രീയത്തിന്റെ പര്യായമായിരുന്നു സതീശന്‍ പാച്ചേനിയുടെ ജീവിതമെന്ന് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലാക്കി പ്രവര്‍ത്തിച്ച മികച്ച വ്യക്തിത്വത്തേയാണ് കണ്ണൂര്‍ ജില്ലക്ക് സതീശന്‍ പാച്ചേനിയുടെ അകാല വിയോഗത്തിലൂടെ നഷ്ടമായതെന്ന് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.