നോര്‍ക്ക റൂട്ട്സ് മലപ്പുറം ജില്ല പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. നോര്‍ക്ക റൂട്ട്സ് മലപ്പുറം ജീല്ലാ ഓഫീസ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നു. മലപ്പുറം ബസ്സ്സ്റ്റാന്റിന് സമീപമുളള മുന്‍സിപ്പല്‍ ബില്‍ഡിങ്ങിലാണ് പുതിയ ഓഫീസ് . പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 28-ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കടേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, നോര്‍ക്ക ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
നിലവില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു നോര്‍ക്ക സെല്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. കൂടുതല്‍ സേവനങ്ങളും, ആനുകൂല്യങ്ങളും, പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫീസിലേയ്ക്ക് പ്രവര്‍ത്തനം മാറുന്നത്.
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളും, സേവനങ്ങളും ജില്ലാ സെല്‍ വഴി ലഭ്യമാണ്. തിരിച്ചുവന്ന പ്രവാസികള്‍ക്കായുളള സാന്ത്വന ധനസഹായ പദ്ധതി, പ്രവാസി പുനരധിവാസ പദ്ധതി, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ എന്നീ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സ് മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0483-22732922 നമ്പറില്‍ ബന്ധപ്പെടാം. പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ് സേവനങ്ങള്‍ക്കും, പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ www.norkaroots.org എന്ന വെബ്ബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നമ്പര്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും) മിസ്സ്ഡ് കോള്‍ സര്‍വ്വീസ്