
നാഷണന്‍ ഒതന്റിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമായി വികസിപ്പിച്ചെടുത്ത നാഷണല്‍ ഒതന്റിക്കേഷന്‍ സിസ്റ്റത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. 2021ന്റെ രണ്ടാം പാദത്തില്‍ നാഷണല്‍ ഒതന്റിക്കേഷന്‍ സിസ്റ്റത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 510000 പേരാണ്.
ഗവണ്‍മെന്റ് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനായി രൂപം നല്‍കിയ തൗതീഖില്‍ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍, ഡിജിറ്റല്‍ സൈനിംഗ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാണ്.