
അല്‍ സമാന്‍ എക്സ്ചേഞ്ച് 16-ാമത് ശാഖ അല്‍ മന്‍സൂറ മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. അല്‍ സമാന്‍ എക്സ്ചേഞ്ച് 16-ാമത് ശാഖ അല്‍ മന്‍സൂറ മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ സമാന്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ കോട്ടിക്കുളം അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തില്‍ ഖത്തര്‍ റെയില്‍ ചീഫ് അജ്ലാന്‍ അല്‍ ഇനാസിയും ഊരീദൂ ഗ്രൂപ്പ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ അബ്ദുല്ല അഹമ്മദ് അല്‍ സമാനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. സുബൈര്‍ അബ്ദുല്‍ റഹ്മാന്‍ ഖത്തര്‍ റെയിലില്‍ നിന്നുള്ള മുഹമ്മദ് സിദ്ദിഖ് സയാനി, മുസമ്മില്‍ പത്താന്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.