ഖത്തറിനെതിരായ അപവാദ പ്രചാരണങ്ങളെ അപലപിച്ച് അന്താരാഷ്ട്ര സമൂഹം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചതുമുതല്‍ ഖത്തറിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ അപലപിച്ച് അന്താരാഷ്ട്ര സമൂഹം . വിവിധ കോണുകളില്‍ നിന്നും ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങളും പരാതികളും അടിസ്ഥാന രഹിതമാണെന്നും ദുരുദ്ദേശപരമാണെന്നുമുള്ള അഭിപ്രായ പ്രകടനങ്ങളുമായി അന്താരാഷ്ട്ര മാധ്യമങ്ങളും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സുസ്ഥിരതാ മാനദണ്ഡങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കുന്നില്ലെന്ന ആരോപണത്തില്‍ ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനെതിരെ ജര്‍മന്‍ ആഭ്യന്തര മന്ത്രിയുടെ വാസ്തവ വിരുദ്ധവും നിരുത്തരവാദപരവുമായ പ്രസ്താവനയെ അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞു.
ഖത്തറിനെതിരെ നടത്തുന്ന അപവാദങ്ങളും നുണകളും വളച്ചൊടിക്കലുകളും അപലപിച്ച് രാജ്യാന്തര മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും രാഷ്ട്രീയക്കാരും രംഗത്തെത്തി.
ഖത്തര്‍ കൈവരിച്ച പരിഷ്‌കാരങ്ങളെ ഐക്യരാഷ്ട്രസഭയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും മറ്റ് രാജ്യാന്തര സംഘടനകളും പ്രശംസിച്ചവയാണെന്ന് ഖത്തറിനെതിരായ അപവാദത്തിന് മറുപടിയായി രാഷ്ട്രീയക്കാരും എഴുത്തുകാരും ലേഖനങ്ങളിലും ട്വീറ്റുകളിലും പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ എല്ലാ അവകാശങ്ങളും അംഗീകരിക്കുകയും അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുകയും ചെയ്യുന്ന ഖത്തറിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് പ്രമുഖര്‍ പ്രതികരിച്ചു.
2022-ലെ ഫിഫ ലോകകപ്പിന് ആതിഥ്യേത്തം വഹിക്കാനുള്ള അവസരം ഖത്തറിന് ലഭിച്ചത് മുതല്‍ ഖത്തര്‍ രൂക്ഷവും അന്യായവുമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ഖത്തര്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത്. വിദേശ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ന്യായമായ വേതനം ലഭിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സാമൂഹിക നിയമങ്ങളിലൂടെ ഖത്തര്‍ ലോകത്തിന് തന്നെ മാതൃകയാവുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തി.
‘ഐക്യരാഷ്ട്രസഭയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഖത്തര്‍ കൈവരിച്ച പരിഷ്‌കാരങ്ങളെ എല്ലാ ദിവസവും പ്രശംസിക്കുന്നു, ജര്‍മ്മന്‍കാര്‍ മാത്രമാണ് അവരെ എല്ലാ ദിവസവും വിമര്‍ശിക്കുന്നത്. ഇത് ഖത്തറിനെതിരെയുളള ജര്‍മ്മനിയുടെ ധാര്‍ഷ്ട്യമാണ്. ‘ജര്‍മ്മന്‍ മുന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പറഞ്ഞു:
2022 ഫിഫ ലോകകപ്പ് ഖത്തര്‍ സംഘടിപ്പിക്കാനുള്ള ബഹുമതി ലഭിച്ചതിന് ശേഷം ഖത്തറിന് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി അമേരിക്കന്‍ എഴുത്തുകാരന്‍ ഇവാന്‍ സാഷ ഷീഹാന്‍ അമേരിക്കന്‍ ‘ഇന്റര്‍നാഷണല്‍ പോളിസി ഡൈജസ്റ്റ്’ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞു.
‘ഖത്തര്‍ അന്യായമായി അപകീര്‍ത്തിപ്പെടുത്തപ്പെടുന്നുണ്ടോ’ എന്ന തലക്കെട്ടിലുള്ള തന്റെ ലേഖനത്തില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പറഞ്ഞു: ‘ദിവസങ്ങള്‍ക്കുള്ളില്‍, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റേണ്‍ രാജ്യമായി ഖത്തര്‍ മാറും’,’ അറബ് ലോകത്ത് പലരും കൂടുതല്‍ ആഴത്തിലുള്ള എന്തെങ്കിലും കാണുന്നു, മിഡില്‍ ഈസ്റ്റിന് സ്വയം പുതുമയുള്ളതും ആവേശകരവുമായി അവതരിപ്പിക്കാനും ഒരു പുതിയ ലെന്‍സിലൂടെ കാണാനും ഉള്ള ഒരു അതുല്യമായ അവസരമാണിത്.
‘നവംബര്‍ 20 ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ റഫറിമാര്‍ വിസില്‍ മുഴക്കുമ്പോള്‍, അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ 60,000 കാണികള്‍ ലോകത്തെ 200 രാജ്യങ്ങളിലെ 3.5 ബില്യണ്‍ ആവേശഭരിതമായ ഫുട്‌ബോള്‍ ആരാധകരോടൊപ്പം ചേരും. ആ സമയത്ത്, ഖത്തറിന്റെ എതിരാളികള്‍ക്ക് ശബ്ദത്തെ മറികടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. .,’അമേരിക്കന്‍ എഴുത്തുകാരന്‍ തന്റെ ലേഖനം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.
ബ്രിട്ടീഷ് എഴുത്തുകാരന്‍ ഡേവിഡ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ് പത്രമായ ‘ഇന്‍ഡിപെന്‍ഡന്റ്’ ലെ ലേഖനത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രസ്താവനയെ അടിവരയിടുകയും ലോകകപ്പിന് ലോകമെമ്പാടും വലിയ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു