ഫിനിഷിംഗ് സ്‌കൂളുകള്‍ മാറിയ കാലഘട്ടത്തിന്റെ ആവശ്യം: നജീബ് കാന്തപുരം എം എല്‍ എ
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിനിഷിംഗ് സ്‌കൂളുകള്‍ മാറിയ കാലത്തിന്റെ ആവശ്യമെന്ന് നജീബ് കാന്തപുരം എം എല്‍ എ . കോട്ടക്കല്‍
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിബിജി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യക്തിത്വ നൈപുണ്യ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, യുവ ജനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കാല്‍വെപ്പുകളില്‍ പി ബി ജി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയായി മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ വലിയ തൊഴില്‍സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ് ട്രെയിനിങ് ഇന്‍ പിആര്‍ സര്‍വീസ്, അഡ്വാന്‍സ്‌ട്രെയിനിങ് ഇന്‍ ലീഗല്‍ ട്രാന്‍സ് ലേഷന്‍, എച്ച് ആര്‍ മാനേജ്‌മെന്റ് ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച 20 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ എച്ച് ആര്‍ കോഴ്‌സിന്റെ ലോഞ്ചിംഗും അദ്ദേഹം നിര്‍വഹിച്ചു.
പ്ലസ്ടു തുല്യത പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പി ബി.ജി ട്രെയിനര്‍ ജുനൈദ് അന്നാരയ്ക്ക് സ്‌നേഹോപഹാരം നല്‍കി.
ചടങ്ങില്‍ ഫസലുറഹ്‌മാന്‍ തച്ചറക്കല്‍(മാനേജിംഗ് ഡയറക്ടര്‍,ഫില്‍സ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്)
അന്‍സാര്‍ വാഫി, (ഡയറക്ടര്‍, എസ്‌കോള ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കൊണ്ടോട്ടി) ഉണ്ണികൃഷ്ണന്‍ വെന്നിയൂര്‍, (മാനേജര്‍ ഫില്‍സ ഹോളിഡേയ്‌സ് )എന്നിവര്‍ പങ്കെടുത്തു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ വിദ്യാഭ്യാസ സംരംഭമാണ് പി.ബി ജി.ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്.