Local News

മലപ്പുറം ജില്ലക്കെതിരായ കുപ്രചരണങ്ങള്‍ പ്രതിഷേധാര്‍ഹം : പ്രവാസി വെല്‍ഫെയര്‍ മലപ്പുറം

ദോഹ: മലപ്പുറം ജില്ലക്കെതിരെ ചില സമുദായ – സംഘടനാ നേതാക്കള്‍ തുടരെ തുടരെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമെന്ന് പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ മലപ്പുറം ജില്ലാക്കമ്മിറ്റി.

ഒരു പ്രത്യേക ജില്ലയെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി വെറുപ്പ് പടര്‍ത്താനുമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പൊള്ളയായ ആരോപണങ്ങളെയും കള്ളക്കഥകളെയും കേരളീയ ജനത തള്ളിക്കളയണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

രാജ്യത്ത് തന്നെ പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും ബഹുമാനത്തിലും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന മലപ്പുറം ജില്ല എപ്പോഴും വിമര്‍ശനങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്നുവെന്നത് ഒരു യാതാര്‍ഥ്യമാണ്. എസ്.എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാള്ളി നടേശന്റെയും ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെയും വിവാദ പ്രസ്താവനളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇത്തരം കള്ള പ്രചാരണങ്ങളെ തകര്‍ത്തു കളയാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റഷീദലി, ജില്ലാ ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം , ട്രഷറര്‍ അസ്ഹര്‍ അലി, സെക്രട്ടറിമാരായ റഫീഖ് മേച്ചേരി , സഹല , ഷാനവാസ് വേങ്ങര, കബീര്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!