
Uncategorized
ഖത്തറിന്റെ കസ്റ്റംസ് ക്ലിയറന്‍സ് സിസ്റ്റം മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഖത്തറിന്റെ സിംഗിള്‍ വിന്‍ഡോ കസ്റ്റംസ് ക്ലിയറന്‍സ് സിസ്റ്റമായ അല്‍ നദീം മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിച്ച് കസ്റ്റംസ് ക്ലിയറന്‍സ് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണെന്ന് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിലെ ലാന്റ് കസ്റ്റംസ് ഡിപ്പാര്‍ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ യുസുഫ് അല്‍ ഹമ്മാദിയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്.
അബൂ സംറ ബോര്‍ഡര്‍ വഴി നിത്യവും 700 വാഹനങ്ങളാണ് ഇപ്പോള്‍ ദോഹയിലേക്ക് വരുന്നത്. ഈ വാഹനങ്ങളുടെ കസ്റ്റംസ് ക്ലിയറന്‍സ് സുഖമമാക്കാനും കൂടുതല്‍ കസ്റ്റംസ് നീക്കം എളുപ്പമാക്കാനും പുതിയ സംവിധാനം സഹായകമാകും.