Breaking News

ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് സീ ഫുഡ് കൊണ്ടുവരുന്നതിന് താല്‍ക്കാലിക നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നിയന്ത്രണങ്ങള്‍ അനുസരിച്ച്, ശ്രീലങ്ക, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍,ഫിലിപ്പീന്‍സ്, ലെബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ചെക്ക് ഇന്‍ ബാഗേജിലും ഹാന്‍ഡ് ബാഗോജിലും പാകം ചെയ്തതോ ചെയ്യാത്തതോ ആയ എല്ലാതരം സീഫുഡുകള്‍ക്കും ഡിസംബര്‍ 31 വരെ താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
മേല്‍ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാതരം ഭക്ഷണ സാധനങ്ങള്‍ക്കും നിയന്ത്രണമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിപുലമായ പ്രചാരണങ്ങള്‍ നടക്കുന്നതിനിടയിലാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ നിയന്ത്രണങ്ങളില്‍ മലയാളികളുടെ പ്രിയ വിഭവമായ ബീഫ് പെടുകയില്ലെന്നത് ഏറെ ആശ്വാസം പകരുന്നതാണ് .

Related Articles

Back to top button
error: Content is protected !!