കുവാഖ് വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ ആല്‍ബം സോംഗ് റിലീസ് ചെയ്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ ഒരുക്കിയ വേള്‍ഡ്കപ്പ് തീം സോംഗ് ‘കോബ്രി ദി റിഥം ഓഫ് ഫുട്‌ബോള്‍’ ഗാനത്തിന്റെ പ്രകാശനം ഒലിവ് -റേഡിയോ സുനോ നെറ്റ്വര്‍ക്കില്‍ വച്ചു ഒലിവ് സുനോ എം ഡി അമീര്‍ അലി നിര്‍വഹിച്ചു.
കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ്, ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, അല്‍ സുലൈത്തി നെറ്റ്വര്‍ക്ക് സി ഇ ഒ പ്രമോദ് വാരിയത്ത്, കുവാഖ് വൈസ് പ്രസിഡന്റ് അമിത് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ച കുവാഖ് കള്‍ച്ചറല്‍ സെക്രട്ടറി രതീഷ് മാത്രാടന്‍, ചീഫ് അസോസിയറ്റ് ഡയറക്ടറും ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറിയുമായ തേജസ് നാരായണന്‍, ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ച രാഹുല്‍ ഗോവിന്ദ്, ലീഡ് റോള്‍ ചെയ്ത പ്രിയങ്ക മല്‍ഹോത്ര എന്നിവര്‍ ആല്‍ബത്തെക്കുറിച്ച് വിശദീകരിച്ചു.
അംഗങ്ങളായ ഭുവന്‍രാജ്, വിനോദ് കൃഷ്ണന്‍, അനില്‍കുമാര്‍, രശ്മി തേജസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.