
ഓസ്ട്രേലിയയെ 4-1ന് തകര്‍ത്ത് ഫ്രാന്‍സിന്റെ പടയോട്ടം
അമാനുല്ല വടക്കാങ്ങര
ദോഹ : ഓസ്ട്രേലിയയെ 4-1ന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ പടയോട്ടം . ഇന്നലെ രാത്രി അല്‍ ജനൂബ്് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തിലാണ് ഫ്രാന്‍സ് തങ്ങളുടെ ലോകകപ്പ് കിരീട പ്രതിരോധം തുറന്നത്. രണ്ട് പകുതികളിലും ഓരോ ഗോള്‍ വീതം നേടിയ ഫ്രാന്‍സിന്റെ വെറ്ററന്‍ ഫോര്‍വേഡ് ഒലിവിയര്‍ ജിറൂഡിന്റെ മിന്നും പ്രകടനം അല്‍ ജനൂബ് സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി.
കളിയുടെ ആദ്യ ഘട്ടത്തില്‍ ഒരു ഗോളിന് വഴങ്ങിയ ശേഷമാണ് ഫ്രാന്‍സ് തങ്ങളുടെ കളി പുറത്തെടുത്തത്.