
ഖത്തറിന്റെ പുരോഗതി വിസ്മയിപ്പിക്കുന്നത് : മൊയ്‌നു
ദോഹ. രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് ഖത്തര്‍ സാക്ഷാല്‍ക്കരിച്ച പുരോഗതിയും വളര്‍ച്ചയും വിസ്മയിപ്പിക്കുന്നതാണെന്ന് മുന്‍ ഖത്തര്‍ പ്രവാസിയും പ്രമുഖ മലയാളം വ്‌ളോഗറുമായ മൊയ്‌നു അഭിപ്രായപ്പെട്ടു. ഫിഫ ലോകകപ്പിനായി ദോഹയിലെത്തിയ അദ്ദേഹത്തിന് മീഡിയ പ്‌ളസ് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദോഹയിലേക്ക് വരുന്നത്. ഇപ്പോള്‍ പഴയ ദോഹ തിരിച്ചറിയാനാവാത്തവിധം മാറിയിരിക്കുന്നു, മൊയ്‌നു പറഞ്ഞു.
ഖത്തറിലെ പടുകൂറ്റന്‍ കെട്ടിടങ്ങളും മനോഹരമായ ഷോപ്പിംഗ് മോളുകളും വിശാലമായ റോഡുകളും ലോകോത്തരങ്ങളായ സ്‌റ്റേഡിയങ്ങളുമൊക്കെ ഏതൊരു വികസിത രാജ്യത്തോടും കിടപിടിക്കുന്നതാണ് .
സംസ്‌കാരവും പാരമ്പര്യവും മുറുകെ പിടിച്ച് തന്നെ വികസനവും പുരോഗതിയും സാധ്യമാണെന്ന് തെളിയിച്ച ഖത്തര്‍ മാതൃക ശ്രദ്ധേയമാണെന്ന് മൊയ്‌നു പറഞ്ഞു.
ഖത്തര്‍ ബൗളിംഗ് ജീവനക്കാരനായിരുന്ന മൊയ്‌നു 2000 ലാണ് ഖത്തര്‍ വിട്ടത്.
മൊയ്‌നുവിനുള്ള മീഡിയ പ്‌ളസിന്റെ ഉപഹാരം മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ സമ്മാനിച്ചു.
മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളും മൊയ്‌നുവിന് സമ്മാനിച്ചു.
സുബൈര്‍ പന്തീരങ്കാവ് സ്വാഗതവും അമീന്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.