ഫിഫ ലോകകപ്പിനോടനുബന്ധിച്ചു 100 ദിവസത്തെ റണ്ണിംഗ് ചാലഞ്ചുമായി ഖത്തറില്‍ മലയാളി കൂട്ടായ്മ
അമാനുല്ല വടക്കാങ്ങര
ദോഹ. വെല്‍നസ് ചാലഞ്ചേര്‍സ് ഖത്തര്‍ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച 100 ദിവസത്തെ റണ്ണിംഗ് ചാലഞ്ച് പൂര്‍ത്തിയായി.
24 പേര്‍ രജിസ്റ്റര്‍ ചെയ്ത റണ്ണിംഗ് ചലഞ്ചില്‍ നൂറു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ ഓടി എത്തിയ മൂന്നു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.
എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയവുമായി ഖത്തറിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്ന വെല്‍നസ് ഗ്രൂപ്പ് ഇതിനോടകം തന്നെ നിരവധി പേരെ ആകര്‍ഷിച്ച വേറിട്ട ഒരു കൂട്ടായ്മയായിക്കഴിഞ്ഞു.
വെല്‍നസ് മീറ്റ് ഹാപ്പിനസ് എന്ന ബാനറില്‍ ഫാമിലി ഗെറ്റ് ടുഗതറുകള്‍ സംഘടിപ്പിക്കുകയും സ്വന്തത്തെ പോലെ കുടുംബത്തിന്റെ ആരോഗ്യം എന്നത് കൂടി മുഖ്യ ലക്ഷ്യമായി പ്രമുഖരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടു നടത്തിയ പരിപാടി ശ്രദ്ധയാകാര്‍ഷിക്കുകയും ചെയ്തിരുന്നു.
ഖത്തറില്‍ വിവിധ സംഘടനകളുടെ വിവിധ മത്സരങ്ങളില്‍ അംഗങ്ങളെ പങ്കെടുപ്പിക്കാനും നിരവധി അംഗീകാരങ്ങള്‍ നേടിയെടുക്കാനും വെല്‍നസ് ടീമിന് സാധിച്ചിട്ടുണ്ട്.100 ഡെയ്സ് ചലെഞ്ച് അത്തരത്തില്‍ വേറിട്ട ഒരു റണ്ണിംഗ് ചാലഞ്ച് ആയിരുന്നു.ഏകദേശം 6000 കിലോമീറ്റര്‍ ദൂരം പങ്കെടുത്ത എല്ലാവരും കൂടി പൂര്‍ത്തീകരിച്ചു.
മത്സരത്തില്‍ 746.48 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജോബി ജോര്‍ജ് ഒന്നാം സ്ഥാനവും, 674.18 കിലോമീറ്റര്‍ ,653.68 കിലോമീറ്റര്‍ എന്നിങ്ങനെ പൂര്‍ത്തിയാക്കി സമീര്‍ ഹുസൈന്‍, താരീഖ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്തമാക്കി
100 ഡെയ്സ് കണ്‍സിസ്റ്റന്റ് റണ്ണര്‍ എന്ന സ്ഥാനം മുഹമ്മദ് നൗഫലും സ്വന്തമാക്കി.വിജയികള്‍ക്ക് അടുത്തിടെ നടക്കാനിരിക്കുന്ന പരിപാടിയില്‍ വെച്ച് അംഗീകാരങ്ങള്‍ നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.
ജനുവരി ആദ്യവാരത്തില്‍ നടക്കാനിരിക്കുന്ന 90 കിലോമീറ്റര്‍ അള്‍ട്രാ മാരത്തോണില്‍ പങ്കെടുക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് വെല്‍നസ് ടീം അംഗങ്ങള്‍.