
ഖത്തര്‍ ലോകകപ്പ് മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് തന്നെ
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പ് മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് തന്നെ . ഇന്ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ലൂസേര്‍സ് ഫൈനലിന്റെ വാശിയേറിയ മല്‍സരത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നിലവിലെ റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യ ഫിഫ 2022 വിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഓരോ ഗോളുകള്‍ വീതം നേടി ഇരു ടീമുകളും പൊരുതികളിച്ചതിനാല്‍ ഏറെ ആവേശകരമായിരുന്നു പോരാട്ടം. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ മൊറോക്കോയുടെ വല വീണ്ടും കുലുക്കിയ ക്രൊയേഷ്യ ആധിപത്യം നേടി.
രണ്ടാം പകുതി ആരംഭിച്ചത് മുതല്‍ തന്നെ ഗോള്‍ തിരിച്ചടിക്കാനുള്ള മൊറോക്കോയുടെ എല്ലാ ശ്രമങ്ങളും തകര്‍ത്ത് ശക്തമായ പ്രതിരോധമാണ് ക്രൊയേഷ്യ തീര്‍ത്തത്. അങ്ങനെ ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയപ്പോള്‍ മൊറോക്കോക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു.