Uncategorized

2030 ഓടെ ഖത്തര്‍ ജിഡിപിയുടെ 12% ടൂറിസം മേഖലയില്‍ നിന്നാകും

അമാനുല്ല വടക്കാങ്ങര

ദോഹ.പ്രതിവര്‍ഷം 6 മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ടൂറിസം മേഖലയുടെ സംഭാവന 12 ആക്കി ഉയര്‍ത്തുകയും ചെയ്യുന്നതിലൂടെ മുന്‍നിര ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ടൂറിസം 2023 ലെ പദ്ധതികളുടെയും പരിപാടികളുടെയും ഒരു പാക്കേജ് പ്രഖ്യാപിച്ചു.
പുതുവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ക്രൂയിസ് സീസണും മറ്റു ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള ബഹുമുഖ പദ്ധതികളാണ് പ്രധാനം .

അറേബ്യന്‍ ടൂറിസം തലസ്ഥാനമായും ഏറ്റവും സമാധാനപമുള്ള രാജ്യമായും അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ വിഷന്‍ 2030 കൈവരിക്കുന്നതിന് ഖത്തര്‍ ഭാവിയിലേക്ക് സ്ഥിരതയോടെ നീങ്ങുകയാണ്. തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കുന്നതിനൊപ്പം ജിഡിപിയിലെ സംഭാവന 7%-ല്‍ നിന്ന് 12% ആയി ഉയര്‍ത്തിക്കൊണ്ട് ഈ പ്രവണത വര്‍ധിപ്പിക്കുന്ന മേഖലകളില്‍ ടൂറിസം മേഖല മുന്‍പന്തിയിലാണ്.

ഖത്തറില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പ്രധാനമായ ഈവന്റുകളും ടൂര്‍ണമെന്റുകളുമൊക്കെ ഈ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!