
Breaking News
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ കാറ്റ് വീശാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ കാറ്റ് വീശാന്‍ സാധ്യത. വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെ തീരത്ത് കാലാവസ്ഥ താരതമ്യേന തണുപ്പായിരിക്കുമെന്നും ചില സമയങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
കടല്‍ത്തീരത്ത് കാറ്റ് വടക്കുപടിഞ്ഞാറ് ദിശയില്‍ 10 മുതല്‍ 20 നോട്ട് വരെ വേഗതയില്‍ വീശും, ചിലയിടങ്ങളില്‍ കാറ്റ് 28 നോട്ട് വരെ വേഗതയില്‍ വീശാം.
കടല്‍ത്തീരത്ത്, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 15 മുതല്‍ 25 വരെ നോട്ട് വേഗതയില്‍ വീശിയേക്കും.
5 മുതല്‍ 10 കിലോമീറ്റര്‍ വരെ ദൃശ്യപരത പരിമിതപ്പെടുത്തുന്ന കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്തും. ചിലയിടങ്ങളില്‍ ഇത് 3 കിലോമീറ്ററായി കുറഞ്ഞേക്കാം.