Uncategorized
ഭവന്‍സ് പബ്ലിക് സ്‌കൂളിലെ ആര്യന്‍ എസ് ഗണേഷിന് ദേശീയ നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയില്‍ നടന്ന സിബിഎസ്ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി ഭവന്‍സ് പബ്ലിക് സ്‌കൂളിന് അഭിമാനമായി പന്ത്രണ്ടാം ക്ലാസിലെ മാസ്റ്റര്‍ ആര്യന്‍ എസ് ഗണേഷ്. ദേശീയ തലത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യന്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ചാണ് ആര്യന്‍ മല്‍സരത്തില്‍ പങ്കെടുത്തത്.
ജീനിയസ് സ്‌കൂള്‍ ആതിഥേയത്വം വഹിച്ച 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സിബിഎസ്ഇ നീന്തല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കുകയും മൂന്ന് മെഡലുകള്‍ നേടുകയും ചെയ്തു.
ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ച ആര്യനെയും മാതാപിതാക്കളെയും സ്‌കൂള്‍ അഭിനന്ദിച്ചു.