Uncategorized

ഖത്തറിന് ഇന്നും ആശ്വാസ ദിനം, കോവിഡ് മരണങ്ങളില്ല, 108 രോഗികള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനം, കോവിഡ് മരണങ്ങളില്ല, 108 രോഗികള്‍ മാത്രം . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20134 പരിശോധനകളില്‍ 31 യാത്രക്കാര്‍ക്കടക്കം 108 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. തുടര്‍ച്ചയായി 10 ദിവസം കോവിഡ് മരണങ്ങളൊന്നും റിപ്പോരര്‍ട്ട് ചെയ്തില്ല എന്നത് ഏറെ ആശ്വാസകരമാണ് . രാജ്യത്ത്് മൊത്തം 599 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന്
105 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1549 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. പുതുതായി ഒരാളാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 33 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!