Uncategorized
ഏജ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ജനറല്‍ മാനേജര്‍ ശെല്‍വകുമരന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് ഏജ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ജനറല്‍ മാനേജര്‍ ശെല്‍വകുമാരന് സമ്മാനിച്ചു. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് ഡയറക്ടറി സമ്മാനിച്ചത്.
ഖത്തറില്‍ ബിസിനസ് നടത്തുന്നവര്‍ക്കും പുതുതായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കുമൊക്കെ ഉപകാരപ്പെടുന്ന ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങളാണ് ഈ ഡയറക്ടറിയുടൈ സവിശേഷത. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.