
അടുത്ത നാല് അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടറിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. അടുത്ത നാല് അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടറിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി ഇന്നലെയാണ് വരാനിരിക്കുന്ന നാല് അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിന് അംഗീകാരം നല്‍കുന്ന മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഖത്തര്‍ ദേശീയ ദര്‍ശനം 2030-നോട്, പ്രത്യേകിച്ച് ഖത്തറിന്റെ ജനസംഖ്യാ വികസനത്തിലൂടെയുള്ള മനുഷ്യവികസനത്തിന്റെ സ്തംഭത്തോടുള്ള അതീവ താല്‍പ്പര്യത്തിന്റെയും അനുസരണത്തിന്റെയും ഫലമായാണത്.
അന്താരാഷ്ട്ര നിലവാരത്തിനും ആഗോള വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി സ്‌കൂള്‍ ദിവസങ്ങളിലെ ബാലന്‍സ്, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശരിയായ അവധി സമയം നല്‍കുക, സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍, രണ്ടാം റൗണ്ട് പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യുക,സ്റ്റാഫ് പരിശീലനത്തിനും പ്രൊഫഷണല്‍ വികസനത്തിനും വേിണ്ടി എല്ലാ അധ്യയന വര്‍ഷത്തിന്റെയും ആദ്യ സെമസ്റ്ററിന്റെ ആദ്യ ആഴ്ചയില്‍ മൂന്ന് ദിവസത്തെ പരിശീലന പരിപാടി, രണ്ടാം സെമസ്റ്ററിന്റെ ജോലിയുടെ ആദ്യ ദിവസം (ഞായറാഴ്ച) ജീവനക്കാരുടെ പരിശീലനത്തിനും പ്രൊഫഷണല്‍ വികസനത്തിനുമായി നീക്കിവെക്കുക, രണ്ടാം സെമസ്റ്ററിന്റെ മിഡ്ടേം അവധി റദ്ദാക്കി പകരം ഒന്നാം സെമസ്റ്ററിന്റെ മിഡ്ടേം അവധി (ഒക്ടോബറില്‍ ഒരു ആഴ്ച), മിഡ്ടേം പരീക്ഷകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിശ്രമിക്കാന്‍ സമയം നല്‍കും. (രണ്ടാം സെമസ്റ്ററില്‍ അല്‍-ഫിത്തര്‍, ഈദ് അല്‍-അദ്ഹ അവധികള്‍ ഉള്‍പ്പെടെ നിരവധി ഔദ്യോഗിക അവധികള്‍ ഉള്‍പ്പെടുന്നു) മുതലായ കാര്യങ്ങള്‍ പരിഗണിച്ചാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യങ്ങള്‍, പുരോഗതികള്‍, പഠന നിലവാരം എന്നിവയുമായി പൊരുത്തപ്പെടുന്ന ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കി്യിരിക്കുന്നത്.