Uncategorized

പ്രസംഗ പരിശീലന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ദോഹ: റീഡേഴ്‌സ് ആര്‍ ലീഡേഴ്സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ‘എങ്ങനെ ഒരു നല്ല പ്രസംഗകനാകാം’ എന്ന വിഷയത്തില്‍ നടന്ന വര്‍ക്ഷോപ്പിന് ടോര്‍ബിറ്റ് എജ്യുടെക് ഡയറക്ടറും പ്രമുഖ വാഗ്മിയുമായ/ട്രെയിനറുമായ അബ്ദുറഷീദ് കുട്ടമ്പൂര്‍ നേതൃത്വം നല്‍കി.

പ്രസംഗകല വരും തലമുറക്ക് പഠന മേഖയിലും സമൂഹ്യരംഗത്തും ഉള്‍ക്കാഴ്ച നല്‍കുമെന്നും സംസ്‌കാരികമായി ദിശാബോധം സൃഷ്ടിക്കാന്‍ പ്രഭാഷണകലയിലെ വൈദഗ്ദ്യം ഭാവിയില്‍ ആനിവാര്യമാണെന്നും അതിനാല്‍ ഇത്തരം കഴിവുകള്‍ സ്‌കൂള്‍ പഠനതലം മുതല്‍ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കണമെന്നും വര്‍ക്ക്‌ഷോപ്പ് അഭിപ്രായപെട്ടു.

ദോഹയില്‍ വെച്ചു നടന്ന പ്രസംഗ പരിശീലന ക്‌ളാസ്സില്‍ സി പി ശംസീര്‍, അന്‍വര്‍ഷ, മുഹമ്മദ് സുബിന്‍, ഷംനാദ് തുടങ്ങിയവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!