Uncategorized

സഫാരി മാംഗോ ഫെസ്റ്റിവലിനു തുടക്കം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ മാംഗോ ഫെസ്റ്റിലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പെറു, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത 80 ല്‍ പരം വൈവിധ്യമാര്‍ന്ന മാങ്ങകള്‍ നിരത്തിക്കൊണ്ട് ആരഭിച്ച പ്രമോഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ നിര്‍വ്വഹിച്ചു.

സഫാരി മാംഗോ ഫെസ്റ്റിവെലില്‍ ആവശ്യക്കാര്‍ ഏറെയുള്ള അല്‍ഫോന്‍സ, മല്‍ഗോവ, കോക്കുമല്ലി, റുമാനി, തോട്ടാപുരി തുടങ്ങിയ ഇന്ത്യന്‍ മാങ്ങകളും കൂടാതെ മൂവാണ്ടന്‍, ബദാമി, കളപ്പാടി, ചക്കരക്കുട്ടി, കേസരി, സിന്തൂരം, നീലം, പഞ്ചവര്‍ണ്ണം തുടങ്ങിയ നാടന്‍ മാങ്ങകളും ഉല്‍പ്പെടുത്തിക്കൊണ്ട് മാങ്ങകളുടെ വൈവിധ്യം നിറഞ്ഞ ഒരു ശേഖരം തന്നെ സഫാരി ഔട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. റീടെയില്‍ രംഗത്തെ മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയാത്ത രീതിയില്‍ വിലകുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി ഈ മാംഗോ ഫെസ്റ്റിവലിനും ആവശ്യമായ മാങ്ങകളും മറ്റും അതത് രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന മാര്‍ഗ്ഗമാണ് ഇവിടെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പുതുമയും ഗുണമേന്മയും നഷ്ടപ്പെടാതെ തന്നെ നേരിട്ട് ഉപഭോക്താക്കളിലേ ക്കെത്തിക്കാന്‍ സഫാരിക്ക് കഴിയുന്നു .

സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങ പായസം, ഫ്രഷ് മാങ്ങാ അച്ചാര്‍, മാങ്ങ മീന്‍ കറി, മാങ്ങാ ചെമ്മീന്‍ കറി, മാംഗോ ചിക്കന്‍ കെബാബ് തുടങ്ങിയവയും മാങ്ങാ ചമ്മന്തി, മാങ്ങാ മീന്‍ പീര, തോരന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഗ്രോസറി വിഭാഗത്തില്‍ മാങ്ങാ ബിസ്‌ക്കറ്റ്‌സ്, മാംഗോ പള്‍പ്പ്, മാംഗോ ഫ്‌ളേവറിലുള്ള മറ്റു ഉത്പന്നങ്ങള്‍, മാങ്ങാ അച്ചാറുകള്‍, മാംഗോ ഡ്രൈ ഫ്രൂട് തുടങ്ങിയവയും മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്‌ക്രീം തുടങ്ങിയ വിവിധ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 15 മുതല്‍ ആരഭിക്കുന്ന ഈ പ്രമോഷന്‍ ദോഹയിലെ എല്ലാ സഫാരി എല്ലാ ഔട്‌ലെറ്റുകളിലും ലഭ്യമായിരിക്കും.

കൂടാതെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!