
ടി.എന്‍. പ്രതാപന്‍ എം.പിയോടൊപ്പം കെ.ബി.എഫിന്റെ നെറ്റ് വര്‍ക്കിംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ടി.എന്‍. പ്രതാപന്‍ എം.പിയോടൊപ്പം കേരള ബിസിനസ് ഫോറം മീറ്റ് ദ എം.പി. പ്രോഗ്രാം സംഘടിപ്പിച്ചു.
കേരളത്തില്‍ ലഭ്യമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഖത്തറില്‍ നിന്നുള്ള മലയാളി സംരംഭകരെ നാട്ടില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ക്ഷണിച്ചു.
കെ,ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ കെ.ആര്‍. ജയരാജ് മെമന്റോ സമ്മാനിച്ചു.
ട്രഷറര്‍ ഗിരീഷ് പിളള സ്വാഗതവും ജോയന്റ് സെക്രട്ടറി നിഷാം ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.