
ലോകകപ്പ് കാണാന്‍ വന്ന ശാന്തപുരം മഹല്ല് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ്് കപ്പ് കാണാന്‍ നാട്ടില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ നിന്നും വന്ന ശാന്തപുരം മഹല്ല് നിവാസികള്‍ക്ക് ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണ സംഗമം സംഘടിപ്പിച്ചു.
സംഗമത്തിന് ഫവാസ്‌കെ.പി, യാസിര്‍ എം.ടി, . ഷിബിലി പി. ശാക്കിര്‍ കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.
ഫിഫ വളണ്ടിയറായും ഒരു പതിറ്റാണ്ടായി ഖത്തറിലെ വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ വളണ്ടിയറായും സേവനമനുഷ്ഠിച്ച യാസിര്‍ എം ടി ക്ക് മഹല്ല് അസോസിയേഷന്‍ വക മെമെന്റോ സീനിയര്‍ മെമ്പര്‍ ഹൈദര്‍ അലി കെ.പി. സമ്മാനിച്ചു.
സംഗമത്തില്‍ അതിഥികളായി എത്തി സംസാരിച്ചവര്‍ ഖത്തര്‍ അവര്‍ക്കൊരുക്കിയ സൗകര്യങ്ങള കുറിച്ച് നന്ദി പൂര്‍വ്വം സംസാരിച്ചു.ഖത്തറിലെ ഒരുക്കങ്ങളും ആതിഥ്യ രീതികളും മനസ്സുകള്‍ കീഴടക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കു ലഭിച്ച വളരെ നല്ല ഫുട്‌ബോള്‍ അനുഭവം സദസ്സില്‍ വിശദീകരിക്കുയയും ഖത്തറിനെയും അമീറിനെയും പ്രശംസിക്കുകയും ചയ്തു.