Archived ArticlesUncategorized

അല്‍ മദ്റസ അല്‍ ഇസ് ലാമിയ ദോഹ സ്പോര്‍ട്സ് മീറ്റ് 2023 :കല്‍ഥം അല്‍ മുത്വാവ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ കായിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ദോഹ അല്‍ മദ്റസ അല്‍ ഇസ് ലാമിയ വിദ്യാര്‍ഥികളുടെ ‘സ്പോര്‍ട്സ് ഫെസ്റ്റ് – 2023’ മത്സരങ്ങളില്‍ അദ്ല്‍ ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റഹ്‌മ ഗ്രൂപ്പും അമാന ഗ്രൂപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സിദ്ഖ് ഗ്രൂപ്പിനാണ് നാലാം സ്ഥാനം. നാല് വിഭാഗങ്ങളിലായി 50 മീറ്റര്‍, 100 മീറ്റര്‍ – 200 മീറ്റര്‍ ഓട്ടം, റിലേ, ലോംഗ് ജമ്പ്, പഞ്ചഗുസ്തി, ഖൊ-ഖൊ, വടം വലി തുടങ്ങി വിവിധ കായികയിനങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.


വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ തുടക്കം കുറിച്ച സ്പോര്‍ട്സ് മീറ്റ്, വിവിധ രാജ്യാന്തര തയ്ക്വാണ്‍ഡോ മത്സരങ്ങളില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് നിരവധി മെഡലുകള്‍ നേടിയ പ്രമുഖ ഖത്തര്‍ തയ്ക്വാണ്‍ഡോ താരം കല്‍ഥം അല്‍ മുത്വാവ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ് സ്വാഗതം പറഞ്ഞു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി. ഐ. സി) ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സി. ഐ. സി വിദ്യാഭ്യാസ വിഭാഗം തലവന്‍ കെ. സി അബ്ദുല്ലതീഫ്, മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റി ബിലാല്‍ ഹരിപ്പാട്, പി ടി എ പ്രസിഡന്റ് ഡോ. മുഹമ്മദ് ശബീര്‍, എം ടി എ പ്രസിഡന്റ് സജ്ന നജീം തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

മുഹമ്മദ് ഇശാന്‍ ശനഫ് (കിഡ്സ്), ആമിര്‍ മുഹമ്മദ് ഹാശിം, മുഹമ്മദ് റിഫാന്‍ (സബ് ജൂനിയര്‍ – ബോയ്സ്), ഹംന അബ്ദുല്‍ ഗഫൂര്‍ (സബ് ജൂനിയര്‍ – ഗേള്‍സ്), മുഹമ്മദ് അബ്ശിര്‍ (ജൂനിയര്‍ – ബോയ്സ്), റിദ സൈനബ് (ജൂനിയര്‍ – ഗേള്‍സ്), തമീം മുഹമ്മദ് (സീനിയര്‍ – ബോയ്സ്), ഹലീമ (സീനിയര്‍ – ഗേള്‍സ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

സമാപന ചടങ്ങില്‍ വിവിധ ഗ്രൂപ്പുകള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികള്‍ ബിലാല്‍ ഹരിപ്പാട്, ഡോ. അബ്ദുല്‍ വാസിഅ്, മുഹമ്മദലി ശാന്തപുരം, സി. കെ അബ്ദുല്‍ കരീം, അസ്ലം ഈരാറ്റുപേട്ട എന്നിവര്‍ വിതരണം ചെയ്തു.

അഡ്മിന്‍ കോഡിനേറ്റര്‍ മുശ്താക് കൊച്ചി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, കെ. എല്‍ ഹാശിം, ഹാരിസ് കെ എല്‍, എം. ടി.എ പ്രസിഡന്റ് സജ്ന നജീബ്, ഫെസ്റ്റ് കണ്‍വീനര്‍ അബുല്ലൈസ്, അസി. കണ്‍വീനര്‍ വി. കെ ശമീര്‍, അസിസ്റ്റന്റ് സെഷന്‍ ഹെഡുമാരായ നിജാസ് ചക്കരക്കല്ല്, ജമാല്‍ പി, നസീഹ് അബ്ദുസ്സലാം തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!