വിവിധതരം മയക്കുമരുന്നുകളുമായി വിദേശി പിടിയില്‍

ദോഹ. വിവിധതരം മയക്കുമരുന്നുകളുമായി ഖത്തറില്‍ വിദേശി പിടിയില്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റാണ് പിടികൂടിയത്.
ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി നേടിയ ശേഷം, ആളെ പിടികൂടുകയും അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയും ചെയ്തു.
വിവിധ വലുപ്പത്തിലുള്ള റോളുകള്‍, കവറുകള്‍, ക്യാപ്സ്യൂളുകള്‍ എന്നിവയുടെ രൂപത്തില്‍ മയക്കുമരുന്ന് നിറച്ച നിരവധി കണ്ടെയ്നറുകള്‍ തിരച്ചിലില്‍ പിടിച്ചെടുത്തു.
2,800 ഗ്രാം മെതാംഫെറ്റാമിന്‍, 1,800 ഗ്രാം ഹെറോയിന്‍, 200 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്ത വസ്തുക്കള്‍.
ചോദ്യം ചെയ്യലില്‍, തനിക്കെതിരെയുള്ള കുറ്റങ്ങള്‍ സമ്മതിക്കുകയും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനായി പിടിച്ചെടുത്ത വസ്തുക്കള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.