
ബംഗ്ലാദേശിലേക്ക് രണ്ട് മെഡിക്കല്‍ സംഘത്തെ അയച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ബംഗ്ലാദേശിലേക്ക് രണ്ട് മെഡിക്കല്‍ സംഘത്തെ അയച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. കോക്സ് ബസാറിലെ ടെക്നാഫ് ഹോസ്പിറ്റലിലും തലസ്ഥാനമായ ധാക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോളജിയിലും കുട്ടികള്‍ക്ക് ജനറല്‍ സര്‍ജറി, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ഓപ്പറേഷനുകള്‍ നടത്തുന്നതിനാണ് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രണ്ട് മെഡിക്കല്‍ കോണ്‍വോയ്കളെ ബംഗ്ലാദേശിലേക്ക് അയച്ചത്.