Archived Articles
ഖത്തര്‍ സംസ്‌കൃതിയുടെ വനിതാദിനാഘോഷം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിക്കുന്ന പരിപാടികള്‍ ഇന്ന് വൈകുന്നേരം 6.30 അബുഹമൂറിലെ ഖത്തര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഹാളില്‍ നടക്കും.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോ. സെക്രട്ടറി എന്‍ സുകന്യ മുഖ്യാതിഥി ആയിരിക്കും.
എന്‍. സുകന്യയുടെ പ്രഭാഷണവും സംസ്‌കൃതി കലാവിഭാഗം അണിയിച്ചൊരുക്കുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികളും പരിപാടിയെ സവിശേഷമാക്കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.