
ജനുവരിയില്‍ ഖത്തറില്‍ 339 വിവാഹവും 128 വിവാഹ മോചനവും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിവാഹ മോചനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ 2022 ഡിസംബറിനേക്കാള്‍ 20.8 ശതമാനം വിവാഹമോചനം റിപ്പോര്‍ട്ട് ചെയ്തതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ജനുവരിയില്‍ മൊത്തം 339 വിവാഹങ്ങളും 128 വിവാഹമോചനങ്ങളുമാണ് ഖത്തറില്‍ നടന്നത്.