ഖത്തറിലെ തസ് വീര്‍ ഫോട്ടോ ഫെസ്റ്റിവലിന് കീഴില്‍ നാല് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദ്വൈവാര്‍ഷിക തസ് വീര്‍ ഫോട്ടോ ഫെസ്റ്റിവല്‍ 2023 എഡിഷന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.ഖത്തര്‍, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക മേഖലകളില്‍ നിന്നുള്ള നൂതന ഫോട്ടോഗ്രാഫര്‍മാരെയും ഫോട്ടോഗ്രാഫിക് കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈവന്റാണ് തസ് വീര്‍ ഫോട്ടോ ഫെസ്റ്റിവല്‍ .
ദോഹ ഫാഷന്‍ ഫ്രൈഡേസ്, എ ചാന്‍സ് ടു ബ്രീത്ത് എക്‌സിബിഷനുകള്‍ എം7 ല്‍, ഡിസൈന്‍, ഫാഷന്‍, ടെക് എന്നിവയിലെ നവീകരണത്തിനും സംരംഭകത്വത്തിനുമുള്ള ഖത്തറിന്റെ പ്രഭവകേന്ദ്രം ഹദീര്‍ ഒമര്‍, അല്‍ കൂട്ട് കോട്ടയില്‍ ഇമ്മേഴ്സീവ് ഇന്‍സ്റ്റാളേഷന്‍; മഷേല്‍ അല്‍ ഹെജാസി: മജ്ലിസ് ബറാഹത്ത് അല്‍ ജുഫൈരിയിലെ എന്റെ മദര്‍ ലുല്‍വയുടെ ഹൗസ് ഇന്‍സ്റ്റാളേഷന്‍ എന്നിങ്ങനെ തസ് വീര്‍ ഫോട്ടോ ഫെസ്റ്റിവലിന് കീഴില്‍ നാല് പ്രദര്‍ശനങ്ങളാണ് ആരംഭിച്ചത്.
എക്‌സിബിഷനുകളും ഇന്‍സ്റ്റാളേഷനുകളും മെയ് 20 വരെ കാണാം.
വര്‍ഷം മുഴുവനും ഖത്തറിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തെ ക്യൂറേറ്റ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദേശീയ സാംസ്‌കാരിക പ്രസ്ഥാനമായ ഖത്തര്‍ ക്രിയേറ്റ്സിന്റെ ഭാഗമായാണ് ഖത്തര്‍ മ്യൂസിയങ്ങള്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍, ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ തസ് വീര്‍ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ്.