Uncategorized
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മെയ് 31 വരെ നീട്ടി ജനറല്‍ ടാക്‌സ് അതോരിറ്റി
അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ആദായനികുതി നിയമത്തിന് വിധേയമായി എല്ലാ സ്ഥാപനങ്ങള്‍ക്കും 2022-ലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2023 മെയ് 31 വരെ നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) പ്രഖ്യാപിച്ചു. ഏപ്രില്‍ 30 ന് അവസാനിക്കാനിരുന്ന സമയ പരിധിയാണ് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചത്.