ശ്രദ്ധേയമായി കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി ലീഡേര്‍സ് ഇഫ്താര്‍
ദോഹ : പ്രവാസി സമൂഹത്തിലെ ഒത്തുചേരലുകള്‍ സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഏറെ ഉപകരിക്കുമെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍ അഭിപ്രായപെട്ടു. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമൂഹം എന്ന നിലയില്‍ ഒന്നിച്ചു മുന്നേറാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ സി സി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ കള്‍ച്ചറല്‍ ഫോറം മുന്‍പ്രസിഡന്റ് ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. ആത്മീയതയോടൊപ്പം പട്ടിണി കിടക്കുന്നവന്റെ വേദനയും ഭക്ഷണത്തിന്റെ വിലയും മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുന്ന
ശുദ്ധ മാനവികതയാണ് റമദാന്‍ ഉദ്‌ഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും ലോകത്തിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിന് ഇന്നും ഒരു നേരത്തെ ആഹാരം എന്നത് സ്വപ്നമാണ്. പട്ടിണി മൂലം ശിശുമരണങ്ങള്‍ ധാരാളമായി നടക്കുന്നു. ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് ദാരിദ്രം എന്നും അവരുടെ വേദന അറിയാനുള്ള അവസരം കൂടിയാണ് റമദാന്‍ വ്രതമെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡണ്ട് എ.പി മണി കണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ഐ. സി ബി. എഫ് മുന്‍ ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപെക്‌സ് ബോഡി ഭാരവാഹികള്‍, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങള്‍, മലയാളി പ്രവാസി സംഘടന നേതാക്കള്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സംഘടന നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ കമ്മ്യൂണിറ്റി ലീഡര്‍സ് ഇഫ്താറില്‍ പങ്കെടുത്തു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് റാഫി, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, ഷറഫുദ്ദീന്‍, പബ്ലിക് റിലേഷന്‍ ഹെഡ് സാദിഖ് ചെന്നാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.