Breaking News
ഖത്തറില്‍ ഇന്ന് ചൂട് കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇന്ന് ചൂട് കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, രാജ്യത്ത് ഇന്ന് ഏപ്രില്‍ 27 ന് ചിതറിക്കിടക്കുന്ന മേഘങ്ങളോടുകൂടിയ താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കും.
ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.