ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പിന് തുര്‍ക്കിയുടെ ആദരം
ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പിന് തുര്‍ക്കിയുടെ ആദരം.ഫെബ്രുവരിയില്‍ തെക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, മാനുഷിക പിന്തുണ എന്നിവയ്ക്കുള്ള ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ (ലെഖ്വിയയുടെ) ശ്രദ്ധേയമായ സേവനം പരിഗണിച്ചാണ്
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആദരിച്ചത്.
