Archived Articles

ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം

ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം . കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആരോഗ്യ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ഒരു പോലെ ആശങ്കാകുലരാക്കുന്നതാണ് . പെരുന്നാളവധിക്ക് ജനങ്ങള്‍ കൂടിക്കലര്‍ന്നതും നിയന്ത്രണങ്ങള്‍ കണിശമായി പാലിക്കാത്തതുമാകാം
കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് കരുതുന്നത്.

സമ്പര്‍ക്കത്തിലൂടെയും യാത്രക്കാരിലും കേസുകള്‍ കുടുതലാകുന്നുവെന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ് . കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് കോവിഡിനെ നിയന്ത്രണ വിധേയമാക്കണം.

മെയ് 7 ന് 77 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മെയ് 8 ന് 133, മെയ് 9 ന് 143, മെയ് 10 ന് 161 എന്നിങ്ങനെയാണ് കോവിഡ് കണക്ക് .
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് പൊതുജനം ജാഗ്രത കൈവരിച്ചാല്‍ മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കാനാവൂ.

 

Related Articles

Back to top button
error: Content is protected !!