ബലദ്നയുടെ വരുമാനത്തില്‍ 6 ശതമാനം വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ക്ഷീരോല്‍പന്ന ഉല്‍പാദന വിതരണ രംഗത്ത് വിപ്‌ളവം സൃഷ്ടിച്ച ബലദ്‌ന 2023 മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ 254 മില്യണ്‍ റിയാലിന്റെ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 239 മില്യണ്‍ റിയാലിനെ അപേക്ഷിച്ച്, ഇത് പ്രതിവര്‍ഷം 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു.
2022 ലെ ഒന്നാം പാദത്തിലെ 26 മില്യണ്‍ റിയാലിനെ അപേക്ഷിച്ച് 2023 ക്യു 1-ല്‍ ബലദ്ന 20 മില്യണ്‍ റിയാലിന്റെ അറ്റാദായമാണ് കൈവരിച്ചത്.
