ഖത്തറില്‍ വീട്ടിലെ പാര്‍ട്ടിക്കിടെ വെടിയുതിര്‍ത്ത വ്യക്തിയെ അറസ്റ്റ് ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ വീട്ടിലെ പാര്‍ട്ടിക്കിടെ തോക്കെടുത്ത് വെടിയുതിര്‍ത്ത വ്യക്തിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇയാളില്‍ നിന്നും തോക്ക് പിടിച്ചെടുത്തതായും പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലെ പ്രസ്താവനയില്‍ വ്യക്തമാക്കി.
വീട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെ പ്രതി തോക്കുയര്‍ത്തി വെടിവെക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.