പ്രായം ചെന്നവരുടെ ഓറല്‍ ഹെല്‍ത്ത് പ്രത്യേകം ശ്രദ്ധിക്കണം
ദോഹ. പ്രായം ചെന്നവരുടെ ഓറല്‍ ഹെല്‍ത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ലോക ഓറല്‍ ആന്‍ഡ് ഡെന്റല്‍ ഹെല്‍ത്ത് ദിനത്തോടനുബന്ധിച്ച്, പൊതുജനാരോഗ്യ മന്ത്രാലയം, അതിന്റെ പങ്കാളികളുമായി സഹകരിച്ച്, ഓറല്‍, ഡെന്റല്‍ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം തീവ്രമാക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിവിധ പരിപാടികളിലാണ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
ലോക ഓറല്‍ ആന്‍ഡ് ഡെന്റല്‍ ഹെല്‍ത്ത് ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പ്രായമായവരുടെ ഓറല്‍ ഹെല്‍ത്ത് കെയര്‍, ഫിസിഷ്യന്‍മാര്‍, ദന്തഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ഓറല്‍ ഹെല്‍ത്ത് വിദഗ്ധര്‍ എന്നിവര്‍ക്കായി പ്രത്യേകം ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
