തണ്ണിമത്തനുകള്‍ക്കുള്ളില്‍ നിറച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

അമാനുല്ല വടക്കാങ്ങര
ദോഹ: തണ്ണിമത്തനുകള്‍ക്കുള്ളില്‍ നിറച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. അല്‍ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗമാണ് ശ്രമം പരാജയപ്പെടുത്തിയത്.
സംശയത്തെത്തുടര്‍ന്ന് തണ്ണിമത്തനുകള്‍ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ നിരോധിത ഹാഷിഷ് നിറച്ചതായി കണ്ടെത്തി. 62.700 കിലോഗ്രാം നിരോധിത ഹാഷിഷ് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തണ്ണിമത്തനിനുള്ളില്‍ ഹാഷിഷ് നിറച്ചതിന്റെ ഫോട്ടോകളും കസ്റ്റംസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.