Uncategorized

ജീവന്‍ രക്ഷിച്ച ഖത്തരീ ബാലികക്കും ഈജിപ്ഷ്യന്‍ വനിതക്കും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ജീവന്‍ രക്ഷിച്ച ഖത്തരീ ബാലികക്കും ഈജിപ്ഷ്യന്‍ പൗരനും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആദരം. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ സൗത്ത് സെക്യൂരിറ്റി വകുപ്പാണ് ജീവന്‍ രക്ഷിച്ചതിന് രണ്ട് പേരെ ആദരിച്ചത്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അമ്മാവന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് 12 കാരിയായ റിമാസ് റാഷിദ് അല്‍-അഫിഫ അല്‍ മര്‍രി എന്ന ബാലികയെ സൗത്ത് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആദരിച്ചത്.

അമ്മാവന് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയ പെണ്‍കുട്ടി 999 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം തേടിയാണ് പ്രശ്നം പരിഹരിച്ചത്.

റിമാസിന്റെ പിതാവ് അവര്‍ക്ക് വേണ്ടി ബഹുമതി നേടി. പ്രഥമശുശ്രൂഷ എങ്ങനെ നല്‍കാമെന്നതിനെക്കുറിച്ചുള്ള അറിവാണ് മകളുടെ പ്രവര്‍ത്തനത്തിന് സഹായകമായത്. അടിയന്തിര പ്രഥമശുശ്രൂഷ എങ്ങനെ നല്‍കാമെന്ന് അവളെയും മറ്റ് കുട്ടികളെയും ബോധവത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. അപകടസാധ്യതകള്‍ നേരിടാന്‍ സുരക്ഷയെയും സുരക്ഷാ നടപടികളെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം മറ്റ് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

സീലൈന്‍ പ്രദേശത്ത് മുങ്ങിമരിക്കുന്നതില്‍ നിന്നും ഒരാളെ രക്ഷിച്ച ഈജിപ്ഷ്യന്‍ സ്വദേശിയായ ലാറ അലി മുഹമ്മദിനെയാണ് ദക്ഷിണ സുരക്ഷാ വകുപ്പ് ആദരിച്ചത്. മുങ്ങിമരിക്കുമായിരുന്ന ഒരാളെ വളരെ സാഹസികമായി കരയിലേക്ക് വലിച്ചിഴച്ചുകൊണ്ടാണ് ലാറ ജീവന്‍ രക്ഷിച്ചത്.

കടലിലേക്ക് പോകുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!