2022 ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഇന്ന്

ദോഹ. ഖത്തറില്‍ ളരീബ പോര്‍ട്ടല്‍ വഴി 2022 ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഇന്നാണെന്ന് സ്ഥാപനങ്ങളെ ജനറല്‍ ടാക്‌സ് അതോരിറ്റി ഓര്‍മിപ്പിച്ചു. നിര്‍ദ്ദിഷ്ട സമയത്ത് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഭീമമായ പിഴയാണ് ഖത്തര്‍ ഈടാക്കുന്നത്.