എല്ലാ ജില്ലകളിലും എന്‍.ആര്‍.ഐ കമ്മീഷന്‍ അദാലത്തുകള്‍

ദോഹ. പ്രവാസികളുടെ വിവിധ വിഷയങ്ങളില്‍ സത്വര നടപടികള്‍ കൈകൊള്ളാനായി ജില്ലകള്‍ തോറും അദാലത്തുകള്‍ നടത്താന്‍ പുതുതായി ചാര്‍ജെടുത്ത എന്‍.ആര്‍ ആര്‍ കമ്മീഷന്റെ ആദ്യയോഗത്തിലാണ് തീരുമാനിച്ചു.
പ്രവാസികളുടെ സ്വത്ത് സംരക്ഷണം അടക്കമുള്ള വിവിധ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ അര്‍ദ്ധ ജ്യുഡീഷ്യറി അധികാരമുള്ള കമ്മീഷന്റെ അദാലത്തുകള്‍ ഏറെ പ്രയോജനപ്പെടുമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിലയിരുത്തുന്നു.
തിരുവന്തപുരത്ത് ഇന്ന് (7.06.2023 )നടന്ന പ്രഥമ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റീസ് പി.ഡി. രാജന്‍ ആദ്ധ്യക്ഷം വഹിച്ചു. അംഗങ്ങളായ പി.എം. ജാബിര്‍, പീറ്റര്‍ മാത്യു. അഡ്വ. ഗഫൂര്‍ പി.ലില്ലീസ് എന്നിവര്‍ പങ്കെടുത്തു. കമ്മീഷന്‍ സെക്രട്ടറി ഫസില്‍ എ. അംഗങ്ങളെ സ്വാഗതം ചെയ്തു.