Breaking NewsUncategorized

ഗുണനിലവാരമില്ലാത്ത തേന്‍ വില്‍പനക്ക് വെച്ച മൂന്ന് കടകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു

ദോഹ. ഖത്തറില്‍ ഗുണനിലവാരമില്ലാത്ത തേന്‍ വില്‍പനക്ക് വെച്ച മൂന്ന് കടകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (6) ലംഘിച്ചതിനാണ് മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, നിര്‍ദ്ദിഷ്ട ആരോഗ്യ സവിശേഷതകള്‍ പാലിക്കാത്ത തേന്‍ വില്‍ക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമാണ് കടകള്‍ അടച്ചത്.

മൂന്ന് കടകളും രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു.

2008-ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിള്‍ പ്രകാരം ‘ഉപഭോക്താവിന് എന്തെങ്കിലും വസ്തുവകകള്‍ക്കും സാമ്പത്തിക നാശനഷ്ടങ്ങള്‍ക്കും ന്യായമായ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്’, കൂടാതെ ‘വികലമോ മായം കലര്‍ന്നതോ ആയ ഒരു ഉല്‍പ്പന്നവും വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യരുത്.

Related Articles

Back to top button
error: Content is protected !!