കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ മനുഷ്യവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുവെന്ന് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് യൂസഫ് ബിന്‍ അലി അല്‍ ഖാതര്‍ അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്ത കരാര്‍ പ്രകാരം ക്യുആര്‍സിഎസ് നടത്തുന്ന നാല് വര്‍ക്കേഴ്‌സ് ഹെല്‍ത്ത് സെന്ററുകളിലൊന്നായ സൗകര്യങ്ങള്‍, സേവനങ്ങള്‍, സെന്റര്‍ ഓപ്പറേഷന്‍ സിസ്റ്റം എന്നിവയെക്കുറിച്ച് അറിയാന്‍ വ്യവസായ മേഖലയിലെ അല്‍-ഹെമൈല വര്‍ക്കേഴ്‌സ് ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം അടിവരയിട്ടത്.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഹ്രസ്വകാല, ദീര്‍ഘകാല കമ്മ്യൂണിറ്റി വികസന വിപുലീകരണ പദ്ധതികളുടെ വിജയത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ ക്യുആര്‍സിഎസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രങ്ങള്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍, വിവിധ മെഡിക്കല്‍ സ്‌പെഷ്യലൈസേഷനുകള്‍ എന്നിവ നല്‍കും.