Uncategorized

വാപ്‌സ ഖത്തര്‍ കായിക മേള സീസണ്‍ -2 സംഘടിപ്പിച്ചു

ദോഹ. ഖത്തറിലുള്ള തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പളി പ്രവാസി സെക്കുലര്‍ അസോസിയേഷന്‍ വാപ്‌സ കായിക മേള സീസണ്‍ -2 സംഘടിപ്പിച്ചു . 2023 ജൂണ്‍ 2 ന് തുടങ്ങിയ മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ സിംഗിള്‍ , ഡബിള്‍സ് എന്നി ഇനത്തിലും ഫുട്‌ബോള്‍ ,ക്രിക്കറ്റ് എന്നീ ഇനങ്ങളിലുമാണ് മത്സരം നടന്നത് . ബ്രിട്ടീഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ , ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ , ന്യൂ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളില്‍ 6 ടീമുകളായി ക്രിക്കറ്റും 8 ടീമുകളായി ഫുട്‌ബോള്‍ മത്സരവും അരങ്ങേറി . കൂടാതെ ബലിപെരുന്നാളിന്റെ ഭാഗമായി മൈലാഞ്ചി മത്സരവും കുട്ടികളുടെ പെന്‍സില്‍ ഡ്രോയിങ് മത്സരവും അരങ്ങേറിയിരുന്നു .ഖത്തറിലെ വാടാനപ്പള്ളി നിവാസികളായ പരം 200 ല്‍ പരം കായിക പ്രതിഭകള്‍ വ്യത്യസ്ത മത്സരങ്ങളിലായി മാറ്റുരച്ചു .

2023 ജൂലൈ 14 ന് ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന സമാപന സംഗമത്തിലും സമ്മാനദാന ചടങ്ങിലും ചടങ്ങിലും ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍ , ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ . ഐസിസി മാനേജിങ് കമ്മിറ്റി അംഗം എബ്രഹാം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു .
പ്രവാസത്തിലും സ്വന്തം നാടെന്ന വികാരത്തെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടുള്ള വാപ്‌സയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍ അഭിപ്രായപ്പെട്ടു . സാമൂഹ്യ നന്മയിലൂന്നിയ വാപ്‌സയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയായി കൂടെയുണ്ടാകുമെന്ന് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു . വ്യത്യസ്ത ക്യാറ്റഗറികളിലായി വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി 50 ല്‍ പരം സമ്മാനങ്ങള്‍ വിതരണം ചെയ്തു .

വാപ്‌സ പ്രസിഡന്റ് കെ.വി പ്രേംജിത് , സെക്രട്ടറി ജലാല്‍ അയ്‌നിക്കല്‍ ,ട്രഷറര്‍ യൂനസ് ഹനീഫ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ ഷമീര്‍ മൂസ , ശ്രീകാന്ത് , ഷാമില്‍ , അജ്മല്‍ , ഷഫീഖ് ഷാഹുല്‍ , വഹാബ് , ഷരീഫ് , റഫീഖ് , സമീര്‍ , ഹൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . നിലവില്‍ 700 ല്‍ പരം സ്ഥിര അംഗങ്ങള്‍ കൂട്ടായ്മയുടെ ഭാഗമാണെന്നും അംഗത്വം എടുക്കാത്തവര്‍ സംഘടന ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും സംഘടകര്‍ അറിയിച്ചു .

Related Articles

Back to top button
error: Content is protected !!